ഭാഗ്യലക്ഷ്മിക്കെതിരെ അപവാദ പ്രചരണം; ശാന്തിവിള ദിനേശ് അറസ്റ്റില്‍

കൊച്ചി: സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍. തനിക്കെതിരായ അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്‌തെന്ന നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ പരാതിലാണ് ശാന്തിവിള ദിനേശിനെ അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നു.

തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ശാന്തിവിള ദിനേശ് സോഷ്യല്‍ മീഡിയ വഴി നടത്തിയെന്നായിരുന്നു ഭാഗ്യലക്ഷമിയുടെ പരാതി. ഇതെ തുടര്‍ന്ന് വീഡിയോ നീക്കം ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top