യു.കലാനാഥൻ മാസ്റ്റർ വിടവാങ്ങി

വള്ളിക്കുന്ന്:യു. കലാനാഥൻ മാസ്റ്റർ അന്തരിച്ചു. 84 വയസായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറും. ഇന്ന് ഉച്ചവരെ വള്ളിക്കുന്ന് കച്ചേരിക്കുന്നിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും.

കേരളത്തി ലെ യുക്തിവാദ പ്രസ്ഥാനങ്ങളിലെ സ്ഥാപകരിൽ പ്രമുഖ നേതാവായിരുന്ന യു കലാനാഥൻ മാസ്റ്റർ (U.Kalanathan). യുക്തിവാദി സംഘടനകളുടെ ദേശീയ സംഘടനയായ FIRA ജനറൽ സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. കേരള യുക്തിവാദി സംഘം എന്ന സംഘടനയുടെ പ്രസിഡന്റായിരുന്നു.ആൾ ഇന്ത്യാ പ്രോഗ്രസ്സീവ് ഫോറം സംസ്ഥാന കമ്മിറ്റി അംഗവും വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു. ചാലിയം യു.എച്ച്.എച്ച്.എസിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ ശോഭന.മകൻ ഷമീർ .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top