പിറവത്ത് മണ്ണിടിഞ്ഞ് അതിഥിത്തൊഴിലാളികള്‍ മരിച്ച സംഭവം: അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു

പിറവത്ത് മണ്ണിടിഞ്ഞ് അതിഥിത്തൊഴിലാളികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൊഴിലും നൈപുണ്യവും പൊതു വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മരണമടഞ്ഞവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കാനും മന്ത്രി ജില്ലാ ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് മന്ത്രി ജില്ലാ കളക്ടറോടും റിപ്പോര്‍ട്ട് തേടി.

പിറവത്ത് പേപ്പതിക്ക് സമീപം മണ്ണിടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഫയര്‍ഫോഴ്‌സും പോലീസും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മണ്ണിനടിയില്‍ പെട്ട് മരിച്ചവരെ പുറത്തെടുത്തത്. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. വീടിന് സമീപം മതില്‍ കെട്ടുമ്പോഴായിരുന്നു മണ്ണിടിഞ്ഞ് വീണ് അപകടം സംഭവിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top