യു കലാനാഥന്‍ മാസ്റ്റര്‍ സ്മാരക നവജീവന്‍ ജനപ്രിയ പുരസ്‌കാരം കെ വി അജയലാലിന്

പരപ്പനങ്ങാടി:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തന മികവിന് ചിറമംഗലം നവജീവന്‍ വായനശാല ഏര്‍പ്പെടുത്തിയ യു കലാനാഥന്‍ മാസ്റ്റര്‍ സ്മാരക നവജീവന്‍ ജനപ്രിയ പുരസ്‌കാരം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം കെ വി അജയ് ലാലിന്. മലപ്പുറം ജില്ലയിലെ മികച്ച പഞ്ചായത്ത്, നഗരസഭാ വാര്‍ഡ് അംഗങ്ങളുടെ പ്രവര്‍ത്തന മികവിനെ അടിസ്ഥാനപ്പെടുത്തിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന യു കലാനാഥന്‍ മാഷുടെ പേരിലുള്ള പ്രഥമപുരസ്‌കാരം നേടിയ അജയലാല്‍ ഇതേ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിന്നുള്ള ജനപ്രതിനിധിയാണ്.

അഹമ്മദ് ഹുസൈന്‍ മേച്ചേരി

വാര്‍ഡില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ആശയങ്ങളിലെ വൈവിധ്യവും, നൂതനവുമായ കാഴ്പ്പാടുകളും, ആണ് പുരസ്‌കാര സമിതി വിലയിരുത്തിയത്.മഞ്ചേരി നഗരസഭയിലെ മൂന്നാം ഡിവിഷന്‍ അംഗം അഹമ്മദ് ഹുസൈന്‍ മേച്ചേരി പ്രത്യേക പുരസ്‌കാരവും നല്‍കും.
സായി കിഷോര്‍ ,അബ്ദുല്‍ റഷീദ് സി, വി കെ സൂരജ് എന്നിവടങ്ങിയ മൂന്നംഗ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top