HIGHLIGHTS : Opportunity to restore seniority
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസില്‍ 01-01-1995 മുതല്‍ 31-12-2024 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍കാല സീനിയോറിറ്റി പുനഃസ്ഥാപിക്കാന്‍ എപ്രില്‍ 30 വരെ അവസരം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഓഫീസില്‍ ഹാജരായോ, www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി റദ്ദായ രജിസ്‌ട്രേഷന്‍ പുതുക്കാമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.