തിരൂരങ്ങാടി നഗരസഭയിലെ കൃഷി രോഗ കീടങ്ങള്‍ക്ക് ഇനി സൗജന്യമായി മരുന്ന്;അഗ്രോ ഫാര്‍മസി തുറന്നു

HIGHLIGHTS : Free medicine for agricultural diseases and pests in Tirurangadi Municipality; Agro Pharmacy opened

തിരൂരങ്ങാടി: നഗരസഭ 2024-25 വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചന്തപ്പടി കൃഷിഭവനില്‍ നടപ്പാക്കുന്ന ആഗ്രോഫാര്‍മസിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ഇന്‍ചാര്‍ജ് സുലൈഖ കാലൊടി നിര്‍വഹിച്ചു.വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.

കൃഷിയെ ബാധിക്കുന്ന രോഗ കീടങ്ങള്‍ക്കുള്ള വില പിടിപ്പുള്ള മരുന്നുകള്‍ ഉള്‍പ്പെടെ ഫാര്‍മസിയില്‍ നിന്നു സൗജന്യമായി നല്‍കും. കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് ആഗ്രോഫാര്‍മസി. അഞ്ച് ലക്ഷം രൂപയാണ് ഇതിന് വകയിരുത്തിയത്.

sameeksha-malabarinews

സി.പി ഇസ്മായില്‍, സോന രതീഷ്, സി.പി സുഹ്‌റാബി, ഇ, പി ബാവ, സി.എച്ച് അജാസ്, കൃഷി ഓഫീസര്‍ പി, എസ് ആരുണി, എം.അബ്ദുറഹിമാന്‍ കുട്ടി,മുസ്ഥഫ പാലാത്ത്, അരിമ്പ്ര മുഹമ്മദലി കെ.ടി, ബാബുരാജന്‍, സമീര്‍ വലിയാട്ട്, പി, കെ അസീസ്. സി, പി ഹബീബ ബഷീര്‍, അലിമോന്‍ തടത്തില്‍, സുജിനി മുള മുക്കില്‍, വഹീദ ചെമ്പ, ആരിഫ വലിയാട്ട്, സനൂപ് എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!