മലപ്പുറം :കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി .സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ടുപേരെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. മലപ്പുറം വേങ്ങൂര്‍ സ്വദേശി അഷ്‌കര്‍ അലി, കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് അനസ് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത് .
715 ഗ്രാം സ്വര്‍ണം ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ചാണ് മുഹമ്മദ് അനസ് കടത്താന്‍ ശ്രമിച്ചത് .1633 ഗ്രാം സ്വര്‍ണ്ണം എമര്‍ജന്‍സി ബാറ്ററിയില്‍ ഒളിപ്പിച്ചാണ് അഷ്‌കര്‍ അലി കടത്താന്‍ ശ്രമിച്ചത് .രണ്ടുപേരെയും കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ 11 ലക്ഷം രൂപ വിലയുള്ള സ്വര്‍ണം പിടികൂടിയിരുന്നു.



