ദില്ലി :കോണ്‍ഗ്രസ് അധ്യക്ഷനായി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് രാവിലെ
രാവിലെ 10.30 ന് തുടങ്ങിയ
ചടങ്ങില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍
മിസ്ത്രി ഖാര്‍ഗെയ്ക്ക് വിജയ സര്‍ട്ടിഫിക്കറ്റ് കൈമാറി .
തുടര്‍ന്ന് സോണിയാഗാന്ധി യില്‍ നിന്നും അധികാരമേറ്റെടുത്തു.
137 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്ന ആറാമത്തെ ആളായി ഇതോടെ ഖാര്‍ഗെ.
24 വര്‍ഷത്തിനുശേഷം അധ്യക്ഷപദവി ഗാന്ധി കുടുംബത്തിന് പുറത്ത് ഒരാള്‍ വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ചടങ്ങില്‍ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ,ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരും സംബന്ധിച്ചു.
അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിനു മുന്‍പായി ഖാര്‍ഗെ ബുധനാഴ്ച രാവിലെ രാജ്ഘട്ടില്‍ മഹാത്മ ഗാന്ധിയുടെ സമാധിയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയിരു.



