സ്വര്‍ണ്ണം മോഷ്ടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

കൊച്ചി :സ്വര്‍ണ്ണം മോഷ്ടിച്ചാല്‍ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അമല്‍ ദേവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇയാള്‍ മോഷ്ടിച്ച സ്വര്‍ണ്ണം പണയം വെച്ച് എന്ന് അന്വേഷണ സംഘം പറഞ്ഞു.

ഞാറക്കല്‍ സ്വദേശിയായ നടേശന്റെ വീട്ടില്‍ നിന്നാണ് 10 പവന്‍ സ്വര്‍ണം ഇയാള്‍ മോഷ്ടിച്ചത് .നടേശന്റെ മരുമകളുടെ സ്വര്‍ണമായിരുന്നു മോഷ്ടിച്ചത് .

സ്വര്‍ണ്ണം കാണാതായതിനെ തുടര്‍ന്ന് നടേശന്‍ നല്‍കിയ പരാതിയിലാണ് സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന്‍ അമല്‍ദേവ് സ്വര്‍ണ മോഷ്ടിച്ചതായി കണ്ടെത്തിത്.തുടര്‍ന്നാണ് പോലീസുകാരനായ അമല്‍ ദേവിനെ അറസ്റ്റ് ചെയ്തത്

തനിക്ക് വലിയ സാമ്പത്തിക പ്രതിസന്ധി ഉള്ളതുകൊണ്ടാണ് സ്വര്‍ണം മോഷ്ടിച്ചതെന്ന് അമല്‍ ദേവ് പറഞ്ഞതായി പോലീസ് പറയുന്നു.

 

Share news
error: Content is protected !!
Scroll to Top