കോഴിക്കോട് :പയ്യോളി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അയിനിക്കാട് കളരിപ്പടി ബസ് സ്റ്റോപ്പിന് സമീപം അപകടം സംഭവിച്ചത് .അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു .
കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്ന ലോറിയും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ആലുവയില്‍നിന്ന് വിവാഹത്തിനായി കണ്ണൂരിലേക്ക് പോവുകയായിരുന്ന വരനും ബന്ധുക്കളും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത് .ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്ന വരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.അപകടത്തിന് ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



