പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ഐശ്വര്യാ ലക്ഷ്മിയുടെ ‘കുമാരി’ ഒക്ടോബര്‍ 28ന് തിയേറ്ററുകളില്‍

ഐശ്വര്യാ ലക്ഷ്മി, സുരഭി ലക്ഷ്മി, സ്വാസിക, തന്‍വി റാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കുമാരി’ ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ ‘കുമാരി’യായിട്ടാണ് ആയി ഐശ്വര്യാ ലക്ഷ്മി അഭിനയിക്കുന്നത്. സ്ത്രീകളെ ആ പ്രായത്തില്‍ പൊതുവായി കുമാരി എന്ന് വിളിക്കാറുണ്ട്, അതിനാല്‍ ആരും വേണമെങ്കിലും കുമാരിയാകാം. അങ്ങനെയുള്ള ഒരു കുമാരിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.

ഐതിഹ്യമാലയില്‍ നിന്നും ഉരുത്തിരിഞ്ഞെടുത്ത കഥയെയും കുറച്ചു കഥാപാത്രങ്ങളെയും മുന്‍നിര്‍ത്തി സൃഷ്ടിച്ചെടുത്ത കഥയാണ് ‘കുമാരി’യുടേത്. പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ എക്‌സ്പീരിയന്‍സും, കേരളത്തനിമയും ഗ്രാമീണതയും ഗൃഹാതുരത്വവും ഉറപ്പു നല്‍കുന്ന ചിത്രമാണ് ‘കുമാരി’. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയാ മേനോന്‍ നേതൃത്വം നല്‍കുന്ന പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തില്‍ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘കുമാരി’യുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘കുമാരി’ എന്ന ചിത്രം അതിന്റെ എല്ലാ മേഖലകളിലും പ്രേക്ഷകരുടെ കൈയ്യടി നേടുമെന്നുറപ്പാണ്. ചിത്രത്തിന്റെതായി ഇതുവരെ പുറത്തുവന്ന വിഷ്വലുകള്‍ അത്തരത്തിലുള്ള സൂചനയാണ് ഇതു വരെ നല്‍കിയിരിക്കുന്നത്. അതില്‍ ഏറ്റവും എടുത്തു പറയേണ്ടത് നിര്‍മല്‍ സഹദേവിന്റെ സംവിധാന മികവ് തന്നെയാകും. ജേക്ക്‌സ് ബിജോയ് ഒരുക്കുന്ന പശ്ചാത്തല സംഗീതവും കാലഘട്ടത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന കലാ സംവിധാനമികവും ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കായി ഒരുക്കിയ വസ്ത്രങ്ങളും അവരുടെ രൂപഭാവങ്ങള്‍ക്ക് പെര്‍ഫഷന്‍ നല്‍കുന്ന ചമയവും അതെല്ലാം മികച്ച ഫ്രെയിമുകളിലാക്കിയ ഛായാഗ്രാഹണമികവും ഒപ്പം കെട്ടൊറുപ്പുള്ള തിരക്കഥയുടെ പിന്‍ബലവും ചേരുമ്പോള്‍ പ്രേക്ഷകര്‍ കുമാരിയെ തിയേറ്ററില്‍ ആവേശപൂര്‍വം സ്വീകരിക്കുമെന്നുറപ്പാണ്.

Share news
error: Content is protected !!
Scroll to Top