Section

malabari-logo-mobile

തൊഴിലവസരങ്ങൾ; ഓവർസിയർ സിവിൽ

HIGHLIGHTS : employment opportunities; Overseer Civil

ഓവർസിയർ സിവിൽ

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ കണ്ണൂർ റീജിയണിൽ ഓവർസിയർ (സിവിൽ) തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ അഞ്ച്. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം. കൂടുതൽ വിരങ്ങൾക്ക്: www.khrws.kerala.gov.in.

കിറ്റ്‌സിൽ ഗസ്റ്റ് ഫാക്കൽറ്റി

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫിസിൽ അക്കാഡമിക് അസിസ്റ്റന്റ് താത്കാലിക (കരാർ – 6 മാസം) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി. യോഗ്യത : 55 ശതമാനം മാർക്കോടെ എം.കോം (റഗുലർ)/എം.ബി.എ റഗുലർ കോഴ്സ് (ഫുൾ ടൈം) പാസായിരിക്കണം. 01.01.2022-ന് 40 വയസ് കവിയരുത്. (നെറ്റ് യോഗ്യതയുള്ളവർക്കും, യു.ജി./പി.ജി. ക്ലാസ്സുകളിൽ മിനിമം ഒരു വർഷത്തെ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന). പ്രതിമാസ വേതനം 24,000 രൂപ, 30,000 രൂപ (പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക്). അപേക്ഷകൾ ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ 31ന് മുമ്പ് അയയ്ക്കണം. വിവരങ്ങൾക്ക്: www.kittsedu.org.

അര്‍ബന്‍ കമാണ്ടോസ്- അവഞ്ചേഴ്‌സ് ഇന്‍സ്ട്രക്ടര്‍ നിയമനം
ഇന്‍ഡ്യാ റിസര്‍വ് ബറ്റാലിയന്‍ കമാണ്ടോ വിഭാഗത്തില്‍ അര്‍ബന്‍ കമാണ്ടോസ്- അവഞ്ചേഴ്‌സ് ഇന്‍സ്ട്രക്ടര്‍ എന്ന നിലയില്‍ ആറുമാസത്തെ കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിയെടുക്കുന്നതിനായി സ്‌പെഷ്യല്‍ ഓപ്പറേഷന്‍ വിഭാഗത്തില്‍ ജോലിചെയ്ത് പ്രാഗല്‍ഭ്യമുള്ള ആര്‍മി പാരാമിലിട്ടറി ഫോഴ്‌സില്‍ നിന്നുള്ള വിമുക്തഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍, തെരഞ്ഞെടുപ്പ് രീതി എന്നിവക്കായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെ https://www.prd.kerala.gov.in സന്ദര്‍ശിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നിശ്ചിതമാതൃകയിലുള്ള ബയോഡാറ്റ ഐ.ആര്‍ ബറ്റാലിയന്റെ cmdtirb.pol@kerala.gov.inല്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 31.

ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ

പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ, പ്രോജക്റ്റ് അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

ജൂനിയർ പ്രോജക്ട് ഫെല്ലോ തസ്തികയിൽ 6 ഒഴിവുകളാണുള്ളത്. ബോട്ടണിയിലോ പ്ലാന്റ് സയൻസിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും, ഫോറസ്റ്റ് ഫീൽഡ് വർക്കിലും നഴ്‌സറി മാനേജ്‌മെന്റിലും ടിഷ്യൂ കൾച്ചറിലുമുള്ള പ്രവൃത്തിപരിചയവും ഉള്ളവർക്ക്  അപേക്ഷിക്കാം. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ.

പ്രോജക്റ്റ് അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 5 ഒഴിവുകളാണുള്ളത്. ബോട്ടണിയിലോ അഗ്രികൾച്ചറിലോ ഒന്നാം ക്ലാസ് ബിരുദം ഉണ്ടായിരിക്കണം. ഫോറസ്റ്റ് ഫീൽഡ് വർക്കിലും നഴ്‌സറി മാനേജ്‌മെന്റിലുമുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ. പ്രായം നവംബർ 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും പകർപ്പുകളും സഹിതം ബൊട്ടാണിക്കൽ ഗാർഡനിൽ നവംബർ 7, 8 തീയതികളിൽ രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്:  www.jntbgri.res.in.

മിനി ജോബ് ഫെയർ

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും നെയ്യാർഡാം കിക്മ എം.ബി.എ. കോളേജും സംയുക്തമായി ഒക്‌ടോബർ 29നു രാവിലെ  9.30 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ വിവിധ കമ്പനികളിലായി 500 ലധികം ഒഴിവുകളുണ്ട്.

കൊമേഴ്‌സ്, മാനേജ്‌മെന്റ്, ഓട്ടോമൊബൈൽ, നഴ്‌സിംഗ്, ഐ.ടി മേഖലകളിലാണ് കൂടുതൽ ഒഴിവുകൾ. പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യതയുളളവർക്ക് തൊഴിൽമേള പ്രയോജനപ്പെടുത്താം.

മിനി ജോബ് ഫെയറിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് താഴെ ചേർക്കുന്നു. താത്പര്യമുള്ളവർ https://forms.gle/kwt7XFmTbQh1GWtR6 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.

കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ

സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിൽ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.in വഴി ഒക്ടോബർ 26 മുതൽ അപേക്ഷിക്കാം. 11 ഒഴിവുകളാണുള്ളത്. സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ സൈക്കോളജിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയാണ് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. ഫാമിലി കൗൺസിലിങ്ങിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. വനിതാ ഉദ്യോഗാർഥികൾക്കു മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾ റിക്രൂട്ട്മെന്റ് പോർട്ടലിൽ ലഭിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN job vacancy