പെരുന്നാള്‍ ആഘോഷത്തിന്റെ പടക്കം പൊട്ടി രണ്ട് യുവാക്കള്‍ക്ക് പരിക്ക്

കോഴിക്കോട്: നാദാപുരത്ത് പെരുന്നാള്‍ ആഘോഷത്തിനിടെ പടക്കം പൊട്ടി രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂവുള്ളതില്‍ മുഹമ്മദ് ഷഹറാസ്(32), ബന്ധുവായ റയീസ്(26) എന്നിവര്‍ക്കാണ് ഗുരതരമായി പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെരുന്നാള്‍ ആഘോഷിക്കാനായി ഇവര്‍ തലശ്ശേരിയില്‍ നിന്നും പടക്കം വാങ്ങി കാറില്‍ വരികയായിരുന്നു. ഇതിനിടെ ഇവര്‍ കാറില്‍ വെച്ച് ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച് റോഡിലേക്ക് എറിയുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top