പരപ്പനങ്ങാടി:സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന 9.69 2 ഗ്രാം മാരക ലഹരിമരുന്നായ മെത്താം ഫിറ്റിമിനുമായി രണ്ട് പേര്‍ എക്‌സൈസ് പിടിയിലായി. അരിയല്ലൂര്‍ കൊടക്കാട് സ്വദേശി വാണിയംപറമ്പ് വീട്ടില്‍ ഇഹ്‌സാനുല്‍ ബഷീര്‍(26), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കൈതക്കല്‍ വീട്ടില്‍ നിഷാദ് (34) എന്നിവരാണ് പിടിയിലായത്.
ചേളാരി, കൂട്ടുമുച്ചി, ചെട്ടിപ്പടി ഭാഗങ്ങളില്‍ സ്ഥിരമായി മയക്ക് മരുന്ന് വില്‍പന നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ ഇഹ്‌സാനുല്‍ ബഷീര്‍ എന്നയാള്‍ നേരത്തെ പരപ്പനങ്ങാടി റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ടയാളും കോടതി നടപടി നേരിടുന്നയാളുമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്യും.
തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ഷാജിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരവിന്ദന്‍ ,പ്രിവന്റീവ് ഓഫീസര്‍ ദിലീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിനരാജ്, ദിദിന്‍ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




