ക്വിസ്സ് മല്‍സരം നടത്തി

പരപ്പനങ്ങാടി :ജി എം എല്‍ പി സ്‌കൂള്‍ പരപ്പനങ്ങാടിയില്‍ ക്വിസ്സ് മല്‍സരം സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാനധ്യാപിക പി.ജി മിനി ടീച്ചറുടെ യാത്രയപ്പിനോടനുബന്ധിച്ചാണ് പരപ്പനങ്ങാടി നഗരസഭ തലത്തില്‍ ക്വിസ്സ് മല്‍സരം സംഘടിപ്പിച്ചത്.

ബാലു മാസ്റ്റര്‍ നയിച്ച ക്വിസ്സ് മല്‍സരത്തില്‍ നഗരസഭ പരിധിയിലെ മുഴുവന്‍ എല്‍.പി വിദ്യാലയങ്ങളും പങ്കെടുത്തു.

പരപ്പനങ്ങാടി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഫൈറൂസ തസ്‌നീം ഉദ്ഘാടനം ചെയ്തു . ഡിവിഷന്‍ കൗണ്‍സിലര്‍ റസാഖ് തലക്കത്ത് അധ്യക്ഷത വഹിച്ചു. പി.ജി മിനി ടീച്ചര്‍, കെ. ഷാജി, കെ.പി ഹസ്‌ക്കര്‍, ബോബന്‍ മാസ്റ്റര്‍, ഷാജു മാസ്റ്റര്‍, കവിത ടീച്ചര്‍, നുസൈബ ടീച്ചര്‍, ഖദിജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

ഒന്നാം സ്ഥാനം :ഇഷാന്‍ ദേവ് എം , മാളവിക ദാസ് (എ.യു .പി എസ് ചിറമംഗലം )
രണ്ടാം സ്ഥാനം:മുഹമ്മദ് റിഹാന്‍ കെ, അന്‍സബ് പി.വി (എ.എം എല്‍ പി എസ് നെടുവ സൗത്ത് )മൂന്നാം സ്ഥാനം:ജസിഗ ഡല്ലറ്റ് എന്‍.പി , ധ്രുവ് സി.ടി
(ബി ഇ എം എല്‍ പി എസ് പരപ്പനങ്ങാടി) എന്നിവര്‍ സ്വന്തമാക്കി. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ഉപഹാര വിതരണം നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top