കോഴിക്കോട് നഗരത്തില്‍ കഞ്ചാവുമായി രണ്ട് യുവതികള്‍ പിടിയില്‍

കോഴിക്കോട്: നഗരത്തിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 11.3 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് ബംഗാള്‍ സ്വദേശിനികള്‍ പിടിയില്‍. ഫാ ത്തിമ ഖാത്തൂല്‍ (32), റോജിന മണ്ഡല്‍ (28) എന്നിവരെ റെയില്‍ വേ സ്റ്റേഷന്‍ നാലാം പ്ലാറ്റ്‌ഫോമി നടുത്തുള്ള മേല്‍പ്പാലത്തിന് സമീപത്തുനിന്ന് ജില്ലാ ലഹരിവി രുദ്ധ സേനയും ടൗണ്‍ പൊലീ സും ചേര്‍ന്നാണ് പിടിച്ചത്.

കോ ഴിക്കോട്, അരീക്കോട് ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വില്‍ക്കാനായാണ് രണ്ടര ലക്ഷം രൂപ വില വരുന്ന കഞ്ചാവ് എത്തിച്ചത്. പശ്ചിമ ബംഗാളില്‍ നിന്ന് ട്രെയിനില്‍ എത്തിയ യുവതികള്‍ കാരിയര്‍ ആയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഓണാഘോഷത്തിനിടെ ഇത രസംസ്ഥാനങ്ങളില്‍ നിന്ന് ലഹ രിമരുന്ന് എത്തിക്കുന്നുണ്ടെന്ന വി വരത്തെ തുടര്‍ന്ന് നടത്തിയ പരി ശോധനയിലാണ് യുവതികള്‍ പിടിയിലായത്.

എസ്‌ഐ കെ മുരളീധരന്‍, ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ജി തേഷ്, ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐ സിയാദ്, എസ്‌ഐ സബീര്‍, എസ്സിപിഒമാരായ ബിനി ല്‍കുമാര്‍, അഗ്രേഷ്, ശ്രീജിത്ത്, രാകേഷ്, ഡന്‍സാഫ് എസ്‌ഐ മനോ ജ് എടയേടത്ത്, കെ അഖിലേഷ്, ജിനേഷ് ചൂലൂര്‍, പി കെ സരുണ്‍ കു മാര്‍, എം കെ ലതീഷ്, പി അഭിജി ത്ത്, ശ്രീശാന്ത്, ഷിനോജ്, ദിനീഷ് മുഹമദ് മഷ്ഹൂര്‍ എന്നിവര്‍ പരി ശോധനാ സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top