പരിക്കേറ്റ കടുവയെ കൂടുവച്ച് പിടികൂടാന്‍ നീക്കം

ബത്തേരി: വടക്കനാട് ഭീതിപരത്തുന്ന കടുവയെ കൂടുവച്ച് പിടികൂടാന്‍ വനം വകുപ്പ് നീക്കം തുടങ്ങി. ശരിരത്തിലേറ്റ പരിക്ക് നിമിത്തം നടക്കാന്‍ പ്രയാസപ്പെടുന്ന നിലയിലാണ് കടുവയെ കഴിഞ്ഞ ദിവസങ്ങളില്‍ ആനപ്പന്തി, വള്ളുവാടി പ്രദേശങ്ങളില്‍ കണ്ടത്.

ആനപ്പന്തിയില്‍ പശുവിനെ കടുവ കടിച്ചുകൊന്നു വനം വകുപ്പിന്റെ കണക്കെടുപ്പില്‍ ഉള്‍പ്പെട്ട കടുവ യാണിത്. കാമറകളില്‍ കടുവയ്ക്കു ടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വനം വകുപ്പിന്റെ പട്ടികയില്‍ ഡബ്ല്യഡ ബ്ല എല്‍ 106 നമ്പറില്‍ ഉള്ള കടുവയാണിത്.

കാട്ടാനശല്യം ഏറെ യുള്ള പ്രദേശത്ത് കടുവയും എത്തിയതോടെ ഭീതിയിലാണ് നാട്ടുകാര്‍. മുഖ്യ വനപാലകന്റെ അനുമതി ലഭിച്ച് കഴിഞ്ഞാല്‍ കടുവയെ പിടികൂടാന്‍ കൂടുവയ്ക്കാ നുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top