കാപ്പ നിയമപ്രകാരം രണ്ട് പേരെ നാടുകടത്തി

മലപ്പുറം: നിരവധി കേസുകളില്‍ പ്രതികളായിട്ടുള്ള രണ്ട് പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി. പുറത്തൂര്‍ സ്വദേശിയായ തെക്കഞ്ചേരി സുധീഷ്(34), കൂട്ടായി സ്വദേശി വെട്ട് കാസിം എന്നറിയപ്പെടുന്ന മുഹമ്മദ് കാസിം(37) എന്നിവരെയാണ് നാടുകടത്തിയത്.

മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. അജീത ബീഗമാണ് ഉത്തരവിറക്കിയത്. നിരന്തരം ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.

സുധീഷ് നിരവധി മയക്കുമരുന്ന്, അടിപിടി കേസുകളിലും മുഹമ്മദ് കാസിം കൊലപാതകശ്രമം, കവര്‍ച്ച തുടങ്ങിയ കേസുകളിലും പ്രതികളായിട്ടുള്ളവരാണ്. സുധീഷിന് ഒരു വര്‍ഷക്കാലത്തേക്കും കാസിമിന് ആറുമാസകാലത്തേക്കുമാണ് മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top