‘പ്രേമലു 2’ ഉടന്‍ വരുന്നു

2024ല്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ പ്രേമലുവിന്റെ രണ്ടാം ഭാഗം വരുന്നു. കൊച്ചിയില്‍ നടന്ന ആദ്യഭാഗത്തിന്റെ സക്‌സസ് സെലിബ്രേഷനിടെ ആണ് രണ്ടാം ഭാഗം അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗിരീഷ് എഡി തന്നെയാകും രണ്ടാം ഭാഗവും സംവിധാനം ചെയ്യുക. ചിത്രം 2025ല്‍ തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും രണ്ടാം ഭാഗം റിലീസ് ചെയ്യും. ഫെബ്രുവരി 9ന് ആണ് പ്രേമലു തിയറ്ററുകളില്‍ എത്തിയത്. നസ്ലെന്‍ നായകനായി എത്തിയ ചിത്രത്തില്‍ മമിത ബൈജു ആയിരുന്നു നായിക. റീനു സച്ചിന്‍ എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും ചിത്രത്തില്‍ അവതരിപ്പിച്ചത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.

വിജയഭേരി മുഴക്കിയ തിയറ്റര്‍ റണ്ണിന് പിന്നാലെ ഏപ്രില്‍ 12ന് പ്രേമലു ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ആണ് സ്ട്രീമിംഗ് ചെയ്യുന്നത്. തിയറ്ററില്‍ ലഭിച്ച അതേ പ്രതികരണം ആയിരുന്നു ഒടിടിയ്ക്ക് പിന്നാലെയും സിനിമയ്ക്ക് ലഭിച്ചത്. 135.9 കോടിയാണ് പ്രേമലുവിന്റെ ഫൈനല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top