ഒറ്റപ്പാലം റെയിൽവെ ട്രാക്കിനു സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ

ഒറ്റപ്പാലം: ചോറോട്ടൂരിൽ റെയിൽവെ ട്രാക്കിനു സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. 45ഉം 35ഉം വയസ് തോന്നിക്കുന്ന പുരുഷന്മാരുടെതാണ് മൃതദേഹം. അതിഥി തൊഴിലാളികളാണ്മരിച്ചതെന്നാണ് വിവരം. ഓടുന്ന ട്രെയിനിൽ നിന്നും വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഉച്ചയ്ക്ക് രണ്ടോടെയാണ് റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കംപാർട്ട്മെന്റിൻ്റെവാതിലിനു സമീപം ഇരുന്ന് യാത്ര ചെയ്‌തപ്പോൾ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

വളവോടുകൂടിയ പ്രദേശത്തു കൂടി തീവണ്ടി കടന്നുപോകുന്നതിനിടെ വാതിൽ താനേ അടഞ്ഞപ്പോൾ ഇരുവരുംട്രാക്കിലേക്കു തെറിച്ചതാണെന്നും സംശയിക്കുന്നു. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top