Section

malabari-logo-mobile

സംസ്ഥാന സർക്കാരിൻറെ ആദ്യ സീ ഫുഡ് റെസ്റ്റോറന്‍റ് ഇന്ന് പ്രവർത്തനം ആരംഭിക്കും

HIGHLIGHTS : The state government's first sea food restaurant will start functioning today

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിൽ ആദ്യ സീ ഫുഡ് റെസ്റ്റോറന്‍റ് ഇന്ന് പ്രവർത്തനം ആരംഭിക്കും. 1.5 കോടി രൂപ ചെലവിൽ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം ആഴാകുളത്താണ്കേരള സീ ഫുഡ് കഫേനിർമിച്ചത്. പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത കെട്ടിടത്തിലാണ് റെസ്റ്റോറന്‍റ് പ്രവര്‍ത്തിക്കുക. മത്സ്യപ്രിയരായ മലയാളികൾക്ക് ഗുണനിലവാരമുള്ള മീൻ വിഭവങ്ങൾ ലഭ്യമാക്കാനാണ് സംസ്ഥാന ഫിഷറീസ്വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് ലക്ഷ്യമിടുന്നത്.

മത്സ്യഫെഡിന്‍റെ വൈവിധ്യവല്‍ക്കരണത്തിന്‍റെ തുടര്‍ച്ചയായി ആദ്യഘട്ടത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സീഫുഡ് റെസ്റ്റോറന്‍റുകള്‍ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും മൂന്നാം ഘട്ടമായിഎല്ലാ പഞ്ചായത്തുകളിലും റസ്റ്റോറന്‍റുകൾ തുടങ്ങുകയാണ് ലക്ഷ്യം.

sameeksha-malabarinews

2017ലെ ഓഖി ചുഴലിക്കാറ്റില്‍ തിരുവനന്തപുരത്ത് ജീവന്‍ പൊലിഞ്ഞ മത്സ്യത്തൊഴിലാളികളുടെ ആശ്രിതരെപുനരധിവസിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി 20 പേര്‍ക്ക് റെസ്റ്റോറന്‍റിൽ തൊഴില്‍നൽകുന്നുണ്ട്. മത്സ്യഫെഡ് വൈവിധ്യവല്‍ക്കരണത്തിന്‍റെ പുതിയ പാതയിലേക്ക് കടക്കുകയാണെന്ന് ഫിഷറീസ്വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!