ചലച്ചിത്ര സംവിധായകന്‍ വിനു അന്തരിച്ചു

കോയമ്പത്തൂര്‍: ചലച്ചിത്ര സംവിധായകന്‍ വിനു അന്തരിച്ചു. 69 വയസ്സായിരുന്നു. കോയമ്പത്തൂരില്‍ രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.

സുരേഷ്-വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995 ല്‍ പുറത്തിറങ്ങിയ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ആണ് ഈ കുട്ട് കെട്ടില്‍ പുറത്തിറങ്ങിയ ആദ്യചിത്രം.

2008 ല്‍ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയില്‍ സിബിഐ ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ആയുഷ്മാന്‍ ഭവഃ, ഭര്‍ത്താവുദ്യോഗം എന്നിവയാണ് മറ്റുചിത്രങ്ങള്‍.മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രം ആസാമി ഭാഷയിലേക്ക് മാറ്റി സംവിധാനം ചെയ്തു.

കോഴിക്കോട് സ്വദേശിയായ വിനു ഏറെ നാളുകളായി കോയമ്പത്തൂരിലാണ് താമസം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top