HIGHLIGHTS : He went to bathe in Kuttyadipuja; Two students drowned
കോഴിക്കോട്: കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പാറക്കടവ് സ്വദേശികളായ റിസ്വാന്‍ (14), സിനാന്‍ മജീദ് (14) എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. പാലേരി കൈതേരിമുക്കില്‍ മേമണ്ണില്‍ താഴെ ഭാഗത്താണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്.
പേരാമ്പ്രയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു