Section

malabari-logo-mobile

പട്ടികവര്‍ഗ വിഭാഗത്തിന് പ്രാതിനിധ്യമുറപ്പാക്കാന്‍ ഗസറ്റഡ് കാറ്റഗറിയില്‍ രണ്ട് തസ്തികകള്‍ സംവരണം ചെയ്യും: എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍

HIGHLIGHTS : Two posts will be reserved in the Gazetted category to ensure representation for the Scheduled Tribes. V. Govindan Master

തിരുവനന്തപുരം: നഗര ഗ്രാമാസൂത്രണ വകുപ്പില്‍ ഉയര്‍ന്ന തസ്തികകളില്‍ പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ പ്രത്യേക നിയമനത്തിനായി അസിസ്റ്റന്റ് ടൗണ്‍ പ്ലാനറുടെ രണ്ട് തസ്തികകള്‍ സംവരണം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

നഗര ഗ്രാമാസൂത്രണ വകുപ്പിന്റെ വാര്‍ഷിക അവലോകനത്തില്‍ ഗസറ്റഡ് കാറ്റഗറിയില്‍ പട്ടികവര്‍ഗ വിഭാഗത്തിന് മതിയായ പ്രാതിനിധ്യമില്ലെന്ന് സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പ്രത്യേക നിയമനം നടത്താന്‍ സാധിക്കുന്ന വിധത്തില്‍ രണ്ട് തസ്തികകള്‍ സംവരണം ചെയ്തത്.

sameeksha-malabarinews

എല്ലാ മേഖലകളിലും പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് അര്‍ഹമായ പ്രതിനിധ്യം ഉറപ്പുവരുത്തുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!