തിരൂരില്‍ ടാറ്റു സെന്ററില്‍ നിന്ന് കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ പിടിയില്‍

തിരൂര്‍: കഞ്ചാവുമായി രണ്ടപേര്‍ തിരൂരില്‍ പിടിയിലായി. മയക്കു മരുന്ന് മാഫിയയെ തളക്കാന്‍ കേരള പോലീസ് ഏര്‍പ്പെടുത്തിയ ഓപ്പറേഷന്‍ യോദ്ധാവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ആദ്യമായി തിരൂരില്‍ രണ്ട് പേരെ കഞ്ചാവുമായി തിരൂര്‍ പോലീസ് അറ്‌സറ്റ് ചെയ്തത്.

തിരൂര്‍ തെക്കു മുറിയില്‍ നടത്തിയിരുന്ന സോണല്‍ ടാറ്റൂ സെന്ററര്‍ ഉടമ സോണല്‍ (30 ), ആലിങ്ങല്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന പോത്തഞ്ചേരി സുനില്‍കുമാര്‍ (45 ) എന്നിവരെയാണ് അറസ്റ്റുെ ചെയ്തത്. ടാറ്റു സെന്ററില്‍ നിന്നും കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

കേരള പോലീസിന്റെ യോദ്ധാവ് എന്ന ആപ്ലിക്കേഷന്‍ വഴി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ടു പോര്‍ പിടിയിലായത്.

സി ഐ എംജെ ജിജോ യുടെ നേതൃത്വത്തില്‍, എസ്‌ഐ വി ജിഷില്‍, സിപിഒ മാരായ അരുണ്‍ ചോലക്കല്‍, ധനീഷ് കുമാര്‍, , ആദര്‍ശ് , ജിനേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top