Section

malabari-logo-mobile

മുസ്തഫയുടെ താജ് മഹല്‍ കാണാന്‍ ആളുകള്‍ തിരൂരങ്ങാടിയില്‍ എത്തുന്നു

HIGHLIGHTS : People come to Thirurangadi to see Mustafa's Taj Mahal

ഗഫൂര്‍ തിരൂരങ്ങാടി

തിരൂരങ്ങാടി : ഇത് താജ് മഹല്‍ തന്ന…ആരും പറയും
തിരൂരങ്ങാടി സ്വദേശി മനരിക്കല്‍ മുസ്തഫയുടെ കരവിരുതില്‍ രൂപപ്പെട്ട ഒന്നൊന്നര താജ് മഹല്‍ കാണാന്‍ നിരവധി പേരാണ് കൊളപ്പുറത്തെ കറുത്തോന്‍ അബ്ദുള്‍ അസീസിന്റെ വീട്ടുമുറ്റത്ത് എത്തുന്നത്.

sameeksha-malabarinews

മുസ്തഫ താഴെ കൊളപ്പുറത്തെ അബ് ദുല്‍ അസീസിന്റെ വീട്ടുമുറ്റത്താണ് ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ പ്രിയ മുംതസിനായി നിര്‍മ്മിച്ച പ്രേമകുടീരത്തിന്റെ മിനിയേച്ചര്‍ തീര്‍ത്തിരിക്കുന്നത്.

മള്‍ട്ടി വുഡ്, സെല്‍ഫി സ്‌കൂര്‍ , പശ എന്നിവ ഉപേയോഗിച്ച് ഉണ്ടാക്കിയ താജ് മഹലില്‍ രാത്രി സമയങ്ങളില്‍ വിവിധ വര്‍ണങ്ങളിലുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ കത്തി പ്രകാശിക്കും. സൗണ്ട് സംവിധാനവും ഇതിലുണ്ട്. താജ് മഹലിന്റെ അവതരണമാണ് ശബ്ദം നല്‍കിയിട്ടുള്ളത്.

ആഗ്രയിലെ താജ് മഹല്‍ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും മുസ്തഫ യൂട്യൂബില്‍ നിന്ന് സര്‍ച്ച് ചെയ്താണ് താജിന്റെ രൂപകല്‍പന നടത്തിയത്.
ഇതിനുവേണ്ടിയുള്ള നിര്‍മ്മാണ വസ്തുകള്‍ക്ക് അര ലക്ഷം രൂപ
യോളം ചെലവായിട്ടുണ്ട്. മൂന്നു വര്‍ഷം കൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഓട്ടോ െ്രെഡവറായ മുസ്തഫ ഇതിന് മുമ്പ് ഇത്തരത്തില്‍ ഒരു വീടും , കാളവണ്ടിയും നിര്‍മിച്ചിട്ടുണ്ട്.

പ്രാഥമിക വിദ്യഭ്യാസം മാത്രമുള്ള മുസ്തഫ 12 വര്‍ഷത്തോളം യു എ ഇ ലായിരുന്നു. ഇപ്പോള്‍ നാട്ടില്‍ ഓട്ടോ റിക്ഷ െ്രെഡവറാണ്.
ആവശ്യക്കരുണ്ടെങ്കില്‍ ഈ താജ് മഹല്‍ വില്‍പ്പന നടത്താനും മുസ്തഫ ആഗ്രഹിക്കുന്നുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!