വലിയപാടത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലും ബൈക്കിലും ഇടിച്ചു ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

താനാളൂര്‍:വലിയപാടത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലും ബൈക്കിലും ഇടിച്ചു ബൈക്ക് യാത്രികരായ 2 പേര്‍ക് പരിക്കേറ്റു.

നിറമരുതൂര്‍ നൂര്‍ മൈതാനം സ്വദേശികളായ പാലപ്പറമ്പില്‍ കുഞ്ഞീദു മകന്‍ റഫീഖ് (32) മുണ്ടത്തോട് ബാവ മകന്‍ മുശാഫി (33) എന്നി നവര്‍ക്കാണ് പരിക്കേറ്റത് .ഇന്നലെ രാവിലെ 7മണിയോടെ വലിയ പാടം മദ്രസക്ക് സമീപം വെച്ചാണ് അപകടം .നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിക്കുകയും പിന്നീട് ബൈക്കില്‍ ചെന്നിടിക്കുകയുമായിരുന്നു.

പരിക്കേറ്റവരെ തിരൂര്‍ ശിഹാബ് തങ്ങള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു .

Share news
error: Content is protected !!
Scroll to Top