HIGHLIGHTS : Two people were injured after being bitten by a water snake in Kadalundi river
ചിത്രം ഫയൽ
തിരൂരങ്ങാടി :കടലുണ്ടി പുഴയിൽ നിന്നും നീർനായയുടെ കടിയേറ്റ് രണ്ടു പേർക്ക് പരുക്ക്.
കൂരിയാട് സ്വദേശി റഫീഖ് (36) ന് പനമ്പുഴ പാലത്തിനു സമീപത്ത് നിന്നും
കക്കാട് സ്വദേശി കൂരിയാടൻ ജംഷീറിന്റെ മകൻ മുഹമ്മദ് സിനാൻ (16) ന് കൂരിയാട് പാലത്തിന് സമീപത്ത് നിന്നുമാണ് കടിയേറ്റത്.
റഫീക്കിന്റെ രണ്ട് കാലിനും കടിയേറ്റിട്ടുണ്ട്.


ഇന്ന് വൈകുന്നേരം നാല് മണിക്ക് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് സംഭവം. ഇവരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനമ്പുഴ പാലം മുതൽ പെരുമ്പുഴ വരെ ഇതിനുമുമ്പും നിരവധി പേർക്ക് നീർനായയുടെ കടി ഏറ്റിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു