കുടിവെള്ളത്തെ ചൊല്ലി തര്‍ക്കം;2പേര്‍ക്ക് വെട്ടേറ്റു

കുറ്റിപ്പുറം:ഊരോത്ത് പള്ളിയാലില്‍ കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലി ഉണ്ടായതര്‍ക്കത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് വെട്ടേറ്റു. അതവനാട് മാട്ടുമ്മല്‍ സ്വദേശികളും സഹോദരങ്ങളുമായ മാങ്കോയിക്കല്‍ ആറുമുഖന്‍, മണി
എന്നിവര്‍ക്കാണ് കുത്തേറ്റത്. മൂന്നുപേര്‍ ചേര്‍ന്നാണ് ഇവരെ ആക്രമിച്ചത്. പരിക്കുപറ്റിയ ഒരാളെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും,മറ്റൊരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു

ചൊവ്വാഴ്ച രാവിലെ 7:30 നാണ് സംഭവം. ക്വാര്‍ട്ടേഴ്‌സ് താമസക്കാര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് അയല്‍ക്കാര്‍ തമ്മില്‍ വാക്കേറ്റത്തിലാകുകയായിരുന്നു.
ആറുമുഖനെ വാളുകൊണ്ട് ഇടത് തോളില്‍ പരിക്കേല്‍പ്പിച്ചിട്ടുണ്ട്. മണിയെ മൂന്ന് പേര്‍ ചേര്‍ന്ന് മടലുകൊണ്ട് തലക്ക് അടിക്കുകയും കത്തികൊണ്ട് വാരിയെല്ലിന് വെട്ടിയതായാണ് പരാതി.

സംഭവത്തില്‍ കുറ്റിപ്പുറം പോലീസ് മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തിവരികയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top