HIGHLIGHTS : Two people injured in wild bee sting
കൊടുവള്ളി: കാട്ടുതേനീച്ചയുടെ കുത്തേറ്റ് രണ്ടു പേര്‍ക്ക് പരിക്ക്. സൗത്ത് കൊടുവ ള്ളിയില്‍ കിഴക്കെ പാലക്കാംകുഴി യില്‍ ആയിശ (62), അയല്‍വാസി ഇര്‍ഫാന്‍ (25) എന്നിവര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. തിങ്കളാ ഴ്ച ഉച്ചയ്ക്കാണ് വീട്ടില്‍വച്ച് കാട്ടുതേനീ ച്ച കൂട്ടമായി ആക്രമിച്ചത്. പരിക്കേ റ്റ് അബോധാവസ്ഥയില്‍ കിടന്ന ആയിശയെ രക്ഷിക്കാനെത്തിയ പ്പോഴാണ് ഇര്‍ഫാന് കുത്തേറ്റത്.
ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെ യും ആശുപത്രിയിലെത്തിച്ചു. ആയിശയുടെ വീട്ടില്‍ കുടുങ്ങിയ രണ്ട് സ്ത്രീകളെയും രണ്ട് കുട്ടികളെ യും നരിക്കുനി ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിക്കിന്റെ് നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ചൂട്ടുകത്തിച്ച്
ഈച്ചകളെ തുരത്തിയശേഷം രക്ഷ പ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തി നിടെ അഗ്‌നിരക്ഷാസേനാംഗം മുഹ മ്മദ് ഷാഫിക്കും മുഖത്ത് കുത്തേറ്റു. സീനിയര്‍ ഓഫീസര്‍ രാഗിണ്‍, റെസ്‌ക്യൂ ഓഫീസര്‍മാരായ നിഖില്‍, അഭീഷ്, സത്യന്‍, ബിബുല്‍, ഹോം ഗാര്‍ഡുമാരായ സുജിത്ത്, തോമസ് ജോണ്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്ത നത്തില്‍ പങ്കാളികളായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു