ബാരിക്കേഡില്‍ 6 വയസ്സുകാരിയുടെ തല കുടുങ്ങി; അഗ്‌നിരക്ഷ സേന രക്ഷകരായി

HIGHLIGHTS : 6-year-old girl's head gets stuck in barricade

വടകര: വടകര ഗവ. ജില്ലാ ആശുപത്രിയി ലെ ഫാര്‍മസിയുടെ മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡില്‍ ആറു വയസ്സുകാരിയുടെ തല കുടുങ്ങി. വടകര താഴെ അങ്ങാടി സ്വദേശി നിയായ ആറുവയസ്സുകാരിയുടെ തലയാണ് ബാരിക്കേഡില്‍ കുടുങ്ങിയത്.

തിങ്കള്‍ പകല്‍ 12.30 ഓടെയാണ് സംഭവം. അമ്മയോടൊപ്പമായിരുന്നു കു ട്ടി ആശുപത്രിയിലെത്തിയത്. കളിക്കുന്നതിനിടയില്‍ ബാരി ക്കേഡില്‍ തലയിട്ട കുട്ടി പിന്നീ ട് തല പുറത്തെടുക്കാനാവാ തെ കുഴങ്ങി. ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ പി ഒ വര്‍ ഗീസിന്റെ നേതൃത്വത്തിലെ ത്തിയ അഗ്‌നിരക്ഷാസേനാംഗ ങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ ആന്‍ഡ് സ്പ്രഡര്‍ ഉപയോഗിച്ച് ബാരിക്കേഡ് മുറിച്ചുമാറ്റി കുട്ടി യെ രക്ഷിച്ചു.

sameeksha-malabarinews

അസി. സ്റ്റേഷന്‍ ഓഫീസര്‍ പി വിജിത്ത് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീ സര്‍ ആര്‍ ദീപക്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സന്തോഷ്, ബിനീഷ്, ഓഫീസര്‍മാരായ മനോജ് കിഴക്കേക്കര, അഖില്‍, ജിബിന്‍, ജയകൃഷ്ണന്‍, അഹമ്മദ് അജ്മല്‍, ഹോം ഗാര്‍ഡ്‌സ് രതീ ഷ്, സത്യന്‍ എന്നിവര്‍ രക്ഷാപ്ര വര്‍ത്തനത്തില്‍ പങ്കാളികളായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!