HIGHLIGHTS : 'Nangamoda': A colorful conclusion to the Tribal Fest
നിലമ്പൂര്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തദ്ദേശീയ മേഖലയിലെ ജനവിഭാഗങ്ങള്‍ക്കായി നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘നങ്കമോട’ ട്രൈബല്‍ ഫെസ്റ്റിന് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടി തദ്ദേശീയ ജനതയുടെ വിവിധ പരിപാടികള്‍ കൊണ്ട് ഏറെ ആകര്‍ഷണീയമായി. അവസാന ദിനത്തില്‍ യുവജന സംഗമവും തദ്ദേശീയ യുവതയുടെ വികസന കാഴ്ചപ്പാടുകളും എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷവല്ലി ടീച്ചര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ഗോത്രവര്‍ഗ്ഗമേഖലയിലെ ദുരന്തനിവാരണ സേനയായ ആപ്ത മിത്ര അംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. മുണ്ടക്കൈ ദുരന്തത്തില്‍ ചാലിയാറിന്റെ തീരങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യപങ്ക് വഹിച്ച മുണ്ടേരിയിലെ ഇരുട്ടു കുത്തി, വാണിയമ്പുഴ യൂത്ത് ക്ലബ്ബുകള്‍ക്കും തരിപ്പപൊട്ടി, തണ്ടംകല്ലി, കുമ്പളപ്പാറ എന്നീ ഉന്നതിയിലുള്ളവര്‍ക്കും സ്‌നേഹോപഹാരം സമ്മാനിച്ചു.
മെന്റലിസം വിഭാഗത്തില്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ലീഡ് നേടിയ നെടുങ്കയം ഉന്നതിയിലെ ഷൈജുവിന് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഉപഹാരം നല്‍കി. നങ്കമോടയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരവിജയികള്‍ക്ക് ഉപഹാരം നല്‍കി. തുടര്‍ന്ന് അയല്‍ക്കൂട്ടം, ബാലസഭ, ബ്രിഡ്ജ് കോഴ്‌സ്, തദ്ദേശീയ അംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറി
മേളയില്‍ തദ്ദേശീയ മേഖലയിലെ കരകൗശല ഉല്‍പ്പന്നങ്ങളുടെയും വാദ്യോപകരണങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും നടന്നു. മായം കലരാത്ത കാട്ടുതേന്‍, കുന്തിരിക്കം, ചക്ക, എള്ള്, ഈന്ത് തുടങ്ങിയവ നിരത്തിയ ഉല്‍പന്ന വിപണന സ്റ്റാളുകളും മേളയില്‍ സജ്ജീകരിച്ചിരുന്നു. തദ്ദേശീയ മേഖലയിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ജേതാവ് പനംപറ്റ നഗറിലെ കുട്ടനെ ചടങ്ങില്‍ ആദരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു