ദേശീയ പാതയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

തിരൂരങ്ങാടി: ദേശീയപാത വെളിമുക്കില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബൈക്കും ദോസ്ത് മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.  വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ( മുഹമ്മദ് കോയ തങ്ങള്‍) മകന്‍ അബ്ദുല്ലക്കോയ തങ്ങള്‍( കുഞ്ഞിമോന്‍ ) ( 43 ), കൂടെയുണ്ടായിരുന്ന ദര്‍സ് വിദ്യാര്‍ത്ഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കരിമ്പയില്‍ കാപ്പിക്കുന്നത് സിദ്ദീഖിന്റെ മകന്‍ ഫായിസ് അമീന്‍ (19) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 3 10നാണ് അപകടം ഓമശ്ശേരി കരയാം കണ്ടത്തില്‍ ജുമാ മസ്ജിദില്‍ ദര്‍സ് അധ്യാപകനാണ് തങ്ങള്‍ ഫായിസ് അമീന്‍ ദര്‍സ് വിദ്യാര്‍ത്ഥിയാണ്. നാട്ടില്‍ വന്ന് തിരിച്ചു പോവുകയായിരുന്നു.

കാറിനെ ഓവര്‍ടേക്ക് ചെയ്ത പിക്കപ്പ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Share news
error: Content is protected !!
Scroll to Top