തിരൂരങ്ങാടി നഗരസഭയുടെ വാഹനം തുരുമ്പെടുത്ത് നശിക്കുന്നു

തിരൂരങ്ങാടി : നഗരസഭയുടെ ജീപ്പ് തുരുമ്പുപിടിച്ചു കിടക്കാന്‍ തുടങ്ങിയിട്ട്‌ ഏറെ നാളായി . തിരൂരങ്ങാടി നഗരസഭയുടെ ജീപ്പാണ് തിരൂരങ്ങാടി സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിന്റെ താഴേ നിലയില്‍ കിടക്കുന്നത്.

എട്ട് മാസത്തിലേറെയായ ഇത് ഇവിടെ കിടക്കാന്‍ തുടങ്ങിയിട്ട് നഗരസഭ കാര്യാലയത്തിന്റെ കോമ്പൗണ്ടില്‍ സ്ഥലമില്ലാത്തതിനാലാണത്രെ വാഹനം ഇങ്ങോട്ട് മാറ്റിയിട്ടുള്ളത്.

എന്നാല്‍ ഇത് കേടുവന്നതിനാല്‍ ലേലത്തിന് വെച്ചതാണ്. സര്‍ക്കാറിന്റെ അനുമതി ലഭിക്കുന്ന മുറക്ക് ലേലം ചെയ്യുമെന്നാണ് നഗര സഭ അധി
കൃതര്‍ പറയുന്നത്.

 

Share news
error: Content is protected !!
Scroll to Top