കോട്ടയം : ജനതാദള്‍ (എസ്) മുന്‍ സംസ്ഥാന പ്രസിഡന്റും വനം വകുപ്പ് മുന്‍ മന്ത്രിയുമായിരുന്ന പ്രൊഫസര്‍ എന്‍ എം ജോസഫ് നീണ്ടുക്കുന്നേല്‍ അന്തരിച്ചു .ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം 4 മണിക്ക് പാലായിലെ വസതിയില്‍ എത്തിച്ച് പൊതു ദര്‍ശനത്തിനു വെയ്ക്കും.
സംസ്‌കാരം നാളെ ഉച്ചക്ക് 02:00-ന് വസതിയില്‍ പാലാ അരുണാപുരം സെന്റ് തോമസ് പള്ളിയില്‍ നടക്കും. പ്രവിത്താനം ആദോപ്പള്ളില്‍ കുടുംബാംഗം ആയ മോളിയാണ് ഭാര്യ. മക്കള്‍: അനീഷ് ജോസഫ് (ബിസിനസ് – എറണാകുളം), അനിത (അധ്യാപിക എച്ച് എസ് എസ് – കൊഴുവനാല്‍). മരുമക്കള്‍: ലിസ് ജോര്‍ജ് നമ്പ്യാപറമ്പില്‍ അഞ്ചിരി – തൊടുപുഴ (അധ്യാപിക എഞ്ചിനിയറിംഗ് കോളേജ് – ചൂണ്ടച്ചേരി), ജോസ് ജെയിംസ് പറമ്പുംമുറിയില്‍ – കങ്ങഴ (ചാര്‍ട്ടേട് അക്കൗണ്ടന്റ്).
കോണ്‍ഗ്രസ്സ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച് അടിയന്തിരാവസ്ഥക്കാലത്ത് ജനതാ പാര്‍ട്ടിയിലെത്തിയ പ്രൊഫ. എന്‍.എം. ജോസഫ് 1987 നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കേരളത്തിലെ പൂഞ്ഞാറില്‍ അതിന്റെ കുത്തകക്കാരനായി അറിയപ്പെട്ടിരുന്ന പി.സി. ജോര്‍ജിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തുകയും മന്ത്രിപദവിയിലേക്ക് നിയുക്തനാകുകയും ചെയ്യുകയായിരുന്നു. ദീര്‍ഘകാലം പാലാ സെന്റ് തോമസ് കോളേജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.



