താമരശ്ശേരിയില്‍ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്:താമരശ്ശേരിയില്‍ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലായി. തട്ടിക്കൊണ്ടുപോയ സംഘവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന വരാണ് കസ്റ്റഡിയില്‍ ആയിരിക്കുന്നതെന്നാണ് വിവരം ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

പരപ്പന്‍പൊയില്‍ കുറുന്തോട്ടി കണ്ടിയില്‍ ഷാഫിയും ഭാര്യ സാനിയയെയും കഴിഞ്ഞദിവസം രാത്രിയിലാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത് ഭാര്യയെ പിന്നീട് സംഘം വഴിയില്‍ ഇറക്കിവിട്ടു.

സാമ്പത്തിക ഇടപാടുകള്‍ ആണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

മുഖം മറച്ചു നാലുപേര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയെന്നാണ് സാനിയ പോലീസിന് നല്‍കിയിട്ടുള്ള മൊഴി. തട്ടിക്കൊണ്ടു പോയത് എന്തിനാണെന്ന് വ്യക്തമല്ല.

മൂന്നു ദിവസം മുന്‍പ് കുറച്ചുപേര്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിരുന്നതായും ഷാഫിക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്ന് അറിയില്ല എന്നും ശത്രുക്കള്‍ ഉള്ളതും അറിയില്ലെന്നും ഇതിനു മുന്‍പ് ഇത്തരം സംഭവം ഉണ്ടായിട്ടില്ല എന്നും
സാനിയ പറഞ്ഞു. സംഭവത്തിനുശേഷം ഷാഫിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നും സാനിയ പറഞ്ഞു.

ദുബായില്‍ ജോലി ചെയ്യുന്ന ഷാഫി ഒരു വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. സ്വര്‍ണക്കടത്ത് സംഘവുമായി ഷാഫിക്ക് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

അക്രമികള്‍ ഉപേക്ഷിച്ച് ചില ആയുധങ്ങളും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.ഇതുസംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top