ചാലിയത്ത് കടുക്കപറിക്കാനിറങ്ങിയ യുവാവ് കടലില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: ചാലിയത്ത് കടലില്‍ കടുക്കപറിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കടുക്കബസാര്‍ അരയന്‍വളപ്പില്‍ കമറുദ്ധീന്‍(30) ആണ് മരിച്ചത്. കമറുദ്ധീന്‍ ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്നു.

ഇന്നു രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. രാവിലെ സുഹൃത്തുക്കളോടൊപ്പം കടുക്കപറിക്കാനിറങ്ങിയ കമറുദ്ധീന്‍ മുങ്ങിപ്പോവുകയായിരുന്നു. ഉടനെ സുഹൃത്തുക്കള്‍ തിരച്ചില്‍ നടത്തി കമറുദ്ധീനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പിതാവ്:ഹുസൈന്‍. മാതാവ്:സുഹറാബി. ഭാര്യ:സഫീന.മകള്‍:നഷ. സഹോദരങ്ങള്‍:മുജീബ്,സൈനുദ്ധീന്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top