തിരൂരങ്ങാടി : ജോലിക്ക് നിന്ന് വീടുകളില്‍ മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ ഹോം നഴ്‌സുമായി തെളിവെടുപ്പ് നടത്തി. ഗൂഡല്ലൂര്‍ പുറംമണവയല്‍ സ്വദേശി കൊടക്കാടന്‍ അസ്മാബിയെ (34) ആണ് ഗൂഡല്ലൂരിലും മറ്റും കൊണ്ടുപോയി തെളിവെടുപ്പു നടത്തിയത്. ഇവര്‍ കൂടുതല്‍ വീടുകളില്‍ മോഷണം നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. കൊടിഞ്ഞി, മൂന്നിയൂര്‍ പടിക്കല്‍ എന്നിവിടങ്ങളിലെ വീടുകളിലാണ് മോഷണം നടത്തിയിരുന്നത്. ഇവിടെ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭാരണങ്ങളില്‍ ഭൂരിഭാഗവും കണ്ടെടുക്കുകയും ചെയ്തു.
കൊടിഞ്ഞി കോറ്റത്ത് മൂലക്കല്‍ കൊടിയേങ്ങല്‍ റഫീഖിന്റെ വീട്ടിലാണ് യുവതി പ്രസവ ശുശ്രൂഷ ക്ക് നിന്നിരുന്നത്. ഇവിടെ നിന്ന് 14 പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും മോഷ്ടിച്ചിരുന്നു. ഈ കേസിലാണ് ഇവര്‍ അറസ്റ്റിലായത്. ഈ കേസില്‍ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മുന്നിയൂര്‍ പടിക്കല്‍ പി.കെ.കുഞ്ഞിമുഹമ്മദിന്റെ വീട്ടില്‍ മോഷണം നട ത്തിയ വിവരം യുവതി വെളിപ്പെടുത്തിയത്.
ജനുവരി മുതല്‍ ഫെബ്രുവരി 3 വരെയാണ് യുവതി ഇവിടെ ജോലി ചെയ്തിരുത്. കുഞ്ഞിമുഹമ്മദിന്റെ രോഗിയായ സഹോദരിയെ പരിചരിക്കാനാണ് ജോലിക്ക് നിര്‍ത്തിയത്. ഇതിനിടയിലാണ് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ യുടെ 10 പവന്‍ സ്വര്‍ണം മോഷ്ടിച്ചത്. ആരെന്ന് വ്യക്തമാകാത്തതിനാല്‍ ഇവര്‍ പരാതി നല്‍കിയിരുന്നില്ല. ഇതിന് മുമ്പ് മറ്റു രണ്ടുപേര്‍ ജോലിക്ക് നിന്നിരുന്നു. മാത്രമല്ല, ഇപ്പോള്‍ പിടിയിലായ യുവതി സംശയം തോന്നാത്ത തരത്തില്‍ ഭക്തയായാണ് ഇവിടെ ജോലി ചെയ്തിരുന്നത്. മുറികളില്‍ കയറുമ്പോള്‍ വീട്ടുകരില്‍ ആരുടെയെങ്കിലും സാന്നിധ്യം ഉറപ്പു വരുത്തിയിരുന്നു. മാത്രമല്ല, നാട്ടില്‍ പോകുമ്പോള്‍ ബാഗ് പാക്ക് ചെയ്തത് വരെ വീട്ടുകാരെ ഉപയോഗപ്പെടുത്തി കൊണ്ടാണ്. ആര്‍ക്കും സംശയം തോന്നാതിരിക്കാനുള്ള തന്ത്രമായിരുന്നെന്ന് ഇപ്പോഴാണ് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച കാര്യം യുവതി വെളിപ്പെടുത്തിയതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. കൊടിഞ്ഞിയിലെ വീട്ടിലും ഇത് പോലെ ആയിരുന്നു. സംശയിക്കാതിരിക്കാന്‍ ഇവര്‍ ദിവസവും വീട്ടുകാര്‍ക്ക് ഫോണ്‍ വിളിച്ചു വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.
ഇന്നലെ യുവതിയെ ഗൂഡല്ലൂരില്‍ കൊണ്ട് പോയി മോഷ്ടിച്ച സ്വര്‍ണം കണ്ടെടുത്തു. എസ് ഐ എന്‍ മുഹമ്മദ് റഫീഖ്, സീനിയര്‍ സി പി ഒ സുബൈര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയത്. ഒരു പവന്‍ ഒഴികെ ബാക്കി സ്വര്‍ണം കിട്ടി. റഫീക്കിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ ഫോണും 9 പവന്‍ സ്വര്‍ണവും നേരത്തെ ലഭിച്ചിരുന്നു. യുവതി അവസാനം ജോലി ചെയ്ത തലക്കടത്തൂരിലെ വീട്ടിലും മോഷണം നടന്നതായി വീട്ടുകാര്‍ പരാതിപ്പെട്ടു. ഒരു പവന്‍ സ്വര്‍ണവും 5000 രൂപയുമാണ് ഇവിടെനിന്ന് നഷ്ടപ്പെട്ടിട്ടുള്ളത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




