താമരശ്ശേരിയില്‍ ദമ്പതിമാരെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ഭാര്യയെ വഴിയില്‍ ഇറക്കിവിട്ടു

കോഴിക്കോട്: താമരശ്ശേരിയില്‍ ദമ്പതിമാരെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ദമ്പതിമാരെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റിയ ശേഷം ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട് ഭര്‍ത്താവുമായി അക്രമി സംഘം കടന്നുകളഞ്ഞു. പരപ്പന്‍പൊയില്‍ സ്വദേശി ഷാഫി, ഭാര്യ സെനിയ എന്നിവരെയാണ് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ വഴിയില്‍ വെച്ച് സെനിയയെ ഇറക്കിവിട്ടു. പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഷാഫിയെ കൊണ്ടുപോയ സംഘത്തെ കുറിച്ച് വിവരമില്ല. താമരശേരി പൊലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഷാഫിയുടെയും സെനിയയുടെയും വീട്ടിലെത്തിയാണ് അക്രമി സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. അക്രമികള്‍ മുഖം മറച്ചിരുന്നുവെന്നാണ് സെനിയ മൊഴി നല്‍കി. വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി. കാറിലെത്തിയ നാലംഗ സംഘമാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്.

സെനിയ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി്. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമികള്‍ വന്നത്. ഇവര്‍ തൂവാല കൊണ്ട് മുഖം മറച്ചിരുന്നുവെന്നാണ് സെനിയ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. താമരശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top