സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികള്‍ ഉള്‍പ്പടെ 5 മലയാളികള്‍ക്ക് പരിക്ക്

സൗദി: സൗദിയില്‍ വാഹനാപകടത്തില്‍ ഉംറയ്ക്ക് പുറപ്പെട്ട അഞ്ച് മലയാളികള്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ സാരമായി പരിക്കേറ്റ മലപ്പുറം തിരൂര്‍ സ്വദേശി ഇസ്മായിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദലി കട്ടിലശ്ശേരി, അഷ്‌റഫ് കരുളായി, തിരുവനന്തപുരം സ്വദേശികളായ അലി, അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സൗദിയിലെ യാമ്പുവില്‍ നിന്നാണ് ഇവര്‍ ഉംറയ്ക്ക് പുറപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറിന് പിറകില്‍ ലോറി വന്നിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

യാമ്പു മക്ക റോഡിലെ ഖുലൈസ് എന്ന സ്ഥലത്ത് വെച്ച് വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top