Section

malabari-logo-mobile

ബഹ്‌റൈനില്‍ നിയമലംഘനം നടത്തി ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി

HIGHLIGHTS : Inspections have been intensified to find expatriates working in violation of the law in Bahrain

മനാമ:ബഹ്‌റൈനില്‍ നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താനായി പരിശോധന ശക്തമാക്കി അധികൃതര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയാണ് പരിശോധന നടത്തിവരുന്നത്.

പോലീസ് ഡയറക്ടറേറ്റുകളുടെയും നാഷണാലിറ്റി പാസ്‌പോര്‍ട്ട്‌സ് ആന്റ് റെസിഡന്‍സ് അഫേഴ്‌സ് വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് പരിശോധന നടത്തുന്നത്.

sameeksha-malabarinews

കടകളിലും ജോലി സ്ഥലങ്ങളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്. തൊഴില്‍ നിയമലംഘനത്തിന് പുറമെ താമസനിയമ ലംഘനങ്ങളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയെ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!