Section

malabari-logo-mobile

ആടുജീവിതത്തിന്റെ യഥാര്‍ത്ഥ ട്രെയിലറല്ല സോഷ്യല്‍മീഡിയയില്‍ പ്രചിരിക്കുന്നത്; ബ്ലസിയും പൃഥ്വിരാജും

HIGHLIGHTS : It is not the original trailer of Adu Jeevita that is doing the rounds on social media; Blasi and Prithviraj

ചിത്രീകരണം ആരംഭിച്ചതുമുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ആടു ജീവിതം. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തില്‍ ട്രെയിലര്‍ ആണെന്ന തരത്തില്‍ പ്രചരിക്കുന്ന വിഷ്വലാണ് ചര്‍ച്ചയായിരിക്കുന്നത്. ഈ പ്രചരിച്ചുകൊണ്ടിരിക്കുന്ന വിഷ്വല്‍ യഥാര്‍ത്ഥ ട്രെയിലര്‍ അല്ലെന്ന ് ചിത്രത്തിന്റെ സംവിധായകന്‍ ബ്ലസി വ്യക്തമാക്കി. ഫെസ്റ്റിവലുകള്‍ക്കും വേള്‍ഡ് റിലീസിനുമൊക്കെ ആയി വിവിധ ഏജന്‍സികള്‍ക്ക് കാണിക്കുന്നതിന് തയ്യാറാക്കിയ മൂന്ന് മിനിറ്റ് കണ്ടന്റാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ഇത് ബിസ്‌നസ് ആവശ്യത്തിന് വേണ്ടി മാത്രം ഇറക്കിയ വീഡിയോയാണ്. ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണെന്നും ഇത്തരത്തില്‍ വീഡിയോ പ്രചരിക്കുന്നതില്‍ മാനസിക ബുദ്ധിമുട്ടെന്നും ബ്ലസി വ്യക്തമാക്കി.

കാലിഫോര്‍ണിയയിലെ ഡെഡ്‌ലൈന്‍ എന്ന വിനോദ മാസികയുടെ സൈറ്റിലാണ് ഈ വീഡിയോ ആദ്യമായി ലീക്കായത്.

sameeksha-malabarinews

സൈറ്റില്‍ നിന്നും ക്യാപച്ചര്‍ ചെയ്ത് ലോ വിഷ്വല്‍ കോളിറ്റിയില്‍ വീഡിയോ പ്രചരിച്ചതോടെയാണ് ട്രെയിലര്‍ചോര്‍ന്നെന്ന വാര്‍ത്ത പ്രചരിച്ചത്.

ഇതെതുടര്‍ന്നാണ് ഇത് ട്രെയിലറല്ലെന്നും ഫെസ്റ്റിവല്‍ സര്‍ക്യൂട്ടിനുവേണ്ടി മാത്രം കട്ട് ചെയ്ത ഭാഗമാണെന്ന് നടന്‍ പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

ചിത്രം പൂജ റിലീസായി ഒക്ടോബര്‍ 20 ന് തിയേറ്ററുകളിലെത്തുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!