തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുമല, മുള്ളുവിള സ്വദേശികളായ യുവതികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നായി. മൂവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം നാവായിക്കുളം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഉത്രാടദിനത്തില്‍ കുളത്തില്‍ കുളിച്ചതിനു പിന്നാലെയായിരുന്നു വിദ്യാര്‍ഥിക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായത്. വിദ്യാര്‍ഥിക്കൊപ്പം കുളത്തില്‍ കുളിച്ച രണ്ട് കുട്ടികള്‍ അന്നുമുതല്‍ നിരീക്ഷണത്തിലായിരുന്നു.
14 പേരാണ് രണ്ട് മാസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ഇതില്‍ പത്ത് പേര്‍ രണ്ടാഴ്ച മുന്‍പ് പൂര്‍ണ രോഗമുക്തി നേടിയിരുന്നു.



