ഫോണ്‍ ചോര്‍ത്തല്‍ ;പി വി അനവര്‍ എംഎല്‍എക്കെതിരെ കേസ്

കൊച്ചി: ഫോണ്‍ ചോര്‍ത്തലില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്തു. പോലീസിന്റെ ഫോണ്‍ചോര്‍ത്തിയെന്ന പരാതിയിലാണ് പി വി അന്‍വറിനെതിരെ കേസ് എടുത്തിരിക്കുന്നത്.കോട്ടയം നെടുകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇദ്ദേഹം പരാതി നല്‍കിയിരുന്നു.

പോലീസിന്റെ ഫോണ്‍ ചോര്‍ത്തി വിവരങ്ങള്‍ പുറത്തുവിട്ടതിലൂടെ പി വി അന്‍വര്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പൊതു സുരക്ഷയെ ബാധിക്കുന്ന രീതിയിലാണ് ഫോണ്‍ ചോര്‍ത്തല്‍, നിലമ്പൂര്‍ എംഎല്‍യുടെ ഈ നടപടി സ്വകാര്യതയുടെ ലംഘനമാണ് എന്നും പരാതിയില്‍ പറയുന്നു.

ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഗുരുതരമാണെന്നും സര്‍ക്കാരിനോട് അന്വേഷണറിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ഗവര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. അനുവാദമില്ലാതെ ഔദ്യോഗിക ഏജന്‍സികള്‍ ഫോണ്‍ ചോര്‍ത്തിയത് സുപ്രീംകോടതി നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും ഗവര്‍ണര്‍ ചൂണ്ടികാട്ടിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top