
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥി കളുടെ യാത്രാ കണ്‍സഷന്‍ അനുവദിക്കുന്നതിന് ആപ്പ് ഒരുക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ ശീതീകരിച്ച വിശ്രമമുറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ആപ്പ് വഴി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് അപേക്ഷിക്കാം.
ഓഫീസില്‍ നിന്ന് അനുവദി ക്കുന്ന പാസ് ഉപയോഗിച്ച് വിദ്യാ ര്‍ഥികള്‍ക്ക് യാത്ര ചെയ്യാം. ബസില്‍ പണം കൊടുത്താല്‍ മതി. കെഎസ്ആര്‍ടിസി ഓണ്‍ ലൈന്‍ കണ്‍സഷന്‍ കാര്‍ഡ് വിജ യകരമാണ്. 1.4 ലക്ഷം പേര്‍
അപേക്ഷിച്ചിരുന്നു. തള്ളിയ 4000 അപേക്ഷകളൊഴികെ ബാക്കി എല്ലാവര്‍ക്കും ദിവസങ്ങള്‍ക്കകം പാസ് അനുവദിച്ചു.
എല്ലാ കെഎസ്ആര്‍ടിസി സര്‍ വീസുകളും ആഴ്ചകള്‍ക്കകം ചലോ ആപ്പുമായി ബന്ധിപ്പിക്കും. ബസു കള്‍ എപ്പോള്‍ വരുമെന്ന് യാത്ര ക്കാര്‍ക്ക് ആപ്പിലൂടെ അറിയാനാ വും. 40 സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ ഒക്ടോബര്‍ 10 മുതല്‍ റോഡിലിറങ്ങും. ഭക്ഷണത്തിനും പ്രാഥമിക കൃത്യങ്ങള്‍ക്കും മാത്രമേ ബസ് നിര്‍ത്തു നല്ല ഭക്ഷണവും വി ശ്രമസൗകര്യവും ഒരുക്കുന്നതിനാ യി സ്വകാര്യ റസ്റ്റോറന്റുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ശീതിക മിച്ച വിശ്രമമുറികള്‍ പാലക്കാട്, എറണാകുളം ജില്ലകളില്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.



