കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ്;നടി ലീന മരിയ പോളിനെ പോലീസ് ചോദ്യം ചെയ്യും

കൊച്ചി കൊച്ചി നഗരത്തിലെ ബ്യൂട്ടിപാര്‍ലറില്‍ ഇന്നലെയുണ്ടായ വെടിവെപ്പില്‍ പോലീസ് അന്വേഷണം തുടരുന്നു. ബ്യൂട്ടിപാര്‍ലര്‍ ഉടമയും നടിയുമായ ലീന മരിയ പോളിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. നടിയോട് ഉടന്‍ കൊച്ചിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ആരാണ് വെടിവയ്പ്പിനു പിന്നിലെന്ന് കാര്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.

പനമ്പള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറില്‍ ഇന്നലെ വൈകുന്നേരമാണ് രണ്ടംഗ സംഘം ബൈക്കിലെത്തി വെടിവെപ്പ് നടത്തിയത്. നേരത്തെയും നിരവധി സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി കൂടിയാണ് നടി ലീന മരിയ പോള്‍. ലീനയോട് പണമാവശ്യപ്പെട്ട് പലതവണ ഫോണ്‍ സന്ദേശം ലഭിച്ചിരുന്നതായും പണം നല്‍കാന്‍ വിസമ്മതിച്ചതാണ് കൊട്ടേഷന്‍ ആക്രമണത്തിന് ഇടയാക്കിയതെന്നുമാണ് സൂചന. മുംബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരിലായിരുന്നു ഫോണ്‍ സന്ദേശം ലഭിച്ചതെന്നാണ് പോലീസിന് നടി നല്‍കിയ മൊഴി എന്നാണ് സൂചന. നടിയില്‍ നിന്നും 25 കോടി രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അക്രമം നടത്തിയ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

നേരത്തെ 2013ല്‍ ചെന്നൈ കനാറാ ബാങ്കില്‍ നിന്നും 19 കോടി തട്ടിയെടുത്ത കേസില്‍ പ്രതിയാണ് ലീന. റെഡ് ചില്ലിസ്, ഹസ്ബന്‍സ് ഇന്‍ ഗോവ ഇനി മലയാള ചിത്രങ്ങളില്‍ ലീന അഭിനയിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top