Section

malabari-logo-mobile

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് തടഞ്ഞു

HIGHLIGHTS : എരുമേലി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് തടഞ്ഞു. എരുമേലിയില്‍ വെച്ചാണ് നാലംഗസംഘത്തെ പോലീസ് തടഞ്ഞത്. ഇവര്‍ കൊച്ചിയില്‍

എരുമേലി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് തടഞ്ഞു. എരുമേലിയില്‍ വെച്ചാണ് നാലംഗസംഘത്തെ പോലീസ് തടഞ്ഞത്. ഇവര്‍ കൊച്ചിയില്‍ നിന്നെത്തിയവരാണ്. സ്ത്രീകളുടെ വേഷം ധരിച്ച് ശബരിമലയില്‍ പോകാന്‍ അനുവദിക്കില്ല എന്നാണ് പോലീസ് നിലപാട്.

എന്നാല്‍ പോലീസ് തങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ രംഗത്തെത്തിയിട്ടുണ്ട്. വേഷംമാറി വരികയാണെങ്കില്‍ ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കണമെന്ന് പോലീസിനെ വാഗ്ദാനം ഇവര്‍ നിരസിച്ചു. തുടര്‍ന്ന് പോലീസ് ഇവരെ കോട്ടയത്ത് എത്തിക്കുകയായിരുന്നു.

sameeksha-malabarinews

നേരത്തെതന്നെ ശബരിമല ദര്‍ശനത്തിനായി ഇവര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. വ്രതമെടുത്ത കെട്ടുനിറച്ച് വിശ്വാസികള്‍ ഇവിടെയെത്തുന്ന പോലെതന്നെയാണ് തങ്ങളും എത്തിയതെന്നും നേരത്തെയും തങ്ങളുടെ കൂടെയുള്ളവര്‍ ഇത്തരത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

അതേസമയം ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് കണ്ടാണ് പോലീസ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത് എന്നാണ് വിവരം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!