പി മോഹനന്റെ മകനെ ആക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു

കോഴിക്കോട്: സിപിഎം ജില്ലാ സെക്രട്ടറി പി മോഹന്റെ മകനെയും മരുമകളെയും ഹര്‍ത്താല്‍ ദിനത്തില്‍ ആക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു. പൊയികയില്‍ ശ്രീജുവിനാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘമാണ് വെട്ടിയതെന്നാണ് റിപ്പോര്‍ട്ട്. സാരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ നവംബര്‍ 17 നാണ് പി മോഹന്റെ മകന്‍ നികിതാസ്, ഭാര്യ സാനിയോ മനോമി എന്നിവരെ ഹര്‍ത്താല്‍ ദിനത്തില്‍ അമ്പലത്തുക്കുളങ്ങരയില്‍ വെച്ച് ആര്‍എസ്എസുകാര്‍ ആക്രമിച്ചത്.

സംഭവത്തില്‍ പോലീസ് ഏഴുപേരെ പ്രതിയാക്കി കേസെടുത്തിരുന്നു.

Share news
error: Content is protected !!
Scroll to Top