പരപ്പനങ്ങാടി: പ്രകൃതി സംരക്ഷണം മനുഷ്യബാദ്ധ്യതയാണെന്ന് കേരള സംസ്ഥാന ജംഇയ്യത്തുല്‍ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ നജീബ് മൗലവി. കേരള സുന്നീ ജമാഇത്തിന്റെ പ്രകൃതിയും പ്രവാചകരുമെന്ന മീലാദ് ക്യാപെയ്‌നിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ചെട്ടിപ്പടിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് യഅഖൂബ് തങ്ങള്‍ അദ്ധ്യക്ഷനായിരുന്നു. ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ഇ പി അശ്‌റഫ് ബാഖവി കാളികാവ്, എന്‍പി ബാവ തുടങ്ങിയവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



