HIGHLIGHTS : Two kilos of cannabis found in rented house
പൂക്കാട്ടിരി ഇല്ലത്തപടിയിലുള്ള വാടകവീട്ടില്‍നിന്ന് വില്‍പ്പനക്കായി സൂക്ഷിച്ച രണ്ട് കിലോയോളം തൂക്കംവരുന്ന കഞ്ചാവ് കണ്ടെത്തി. വലിയകുന്ന് അമ്പാള്‍ സ്വദേശികളായ കുടുംബം രണ്ട് മാസത്തോളമായി ഇവിടെ താമസിച്ചുവരികയായിരുന്നു.
ഞായറാഴ്ച സ്വന്തം വീട്ടിലേക്ക് താമസംമാറാന്‍ വീട്ടുപകരണങ്ങള്‍ വാഹനത്തില്‍ കയറ്റുന്ന തിനിടെ അടുക്കള ഭാഗത്തുള്ള റാക്കിന് മുകളിലായി ബോക്‌സ് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇത് തുറന്നുനോക്കിയപ്പോഴാണ് പുകയിലപോലുള്ള വസ്തു പൊതിഞ്ഞനിലയില്‍ കണ്ടെത്തിയത്.
ഉടന്‍ അയല്‍വാസികളെ വിവ രം അറിയിക്കുകയായിന്നു. തുടര്‍ ന്ന് നടന്ന പരിശോധനയിലാണ് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത്. വളാഞ്ചേരി പൊലീസില്‍ വി വരം അറിയിച്ചു. പൊലിസെത്തി നടപടി സ്വീകരിച്ചു. മൂന്നുമാസം മുമ്പ് ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ വാടകക്ക് താമസിച്ചിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടങ്ങളില്‍ പരിശോധന നടത്തണമെന്നും രേഖയും മാനദണ്ഡവുമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെ നടപടി സ്വീകരി ക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു